യഥാര്‍ത്ഥ ദേശീയത എന്താണെന്ന് ആം ആദ്മി തെളിയിച്ചു; മനീഷ് സിസോദിയ

ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതാണ് യഥാര്‍ത്ഥ ദേശീയത എന്ന് ആം ആദ്മി തെളിയിച്ചുവെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന പശ്ചാത്തലത്തില്‍ ആം ആദ്മിയുടെ മുന്നേറ്റത്തില്‍ പ്രതികരിക്കുകയായിരുന്നു മനീഷ് സിസോദിയ.

യഥാര്‍ത്ഥ വിജയത്തിന്റെ അര്‍ഥമെന്താണെന്ന് ആം ആദ്മി പാര്‍ട്ടിയുടെ വിജയം കാണിച്ചുതരും. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ ഒരവസരം ലഭിച്ചാല്‍ നിങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി, വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ വര്‍ഗീയത നിറഞ്ഞ പ്രസ്താവനകള്‍ക്കെതിരെ ജനങ്ങള്‍ നല്‍കിയ മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

SHARE