മനസ്സു കീഴടക്കാന്‍ ഷാജി പാപ്പനും കൂട്ടരും വീണ്ടും എത്തുന്നു. ഇത്തവണ ത്രിഡിയിയില്‍

ഷാജി പാപ്പനും പിങ്കിയും കൂട്ടരും മലയാളികളുടെ മനസ്സു കീഴടക്കാന്‍ വീണ്ടും എത്തുന്നു.ആട് 2 തിയേറ്ററില്‍ വന്‍വിജയമായതിനു പിന്നാലെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നിരന്തരം നേരിടുന്ന ചോദ്യമാണ് ചിത്രത്തിന്റെ മൂന്നാം ഭാഗം എത്തുമോ എന്ന്. സിനിമയുടെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസാണ് ആടിന്റെ മൂന്നാം ഭാഗത്തിനെക്കുറിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.

സംവിധായകന്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം ത്രിഡിയില്‍ ആയിരിക്കും ചെയ്യുന്നത്. എത്രമെനക്കെട്ടിട്ടാണേലും ത്രിഡിയില്‍ ചെയ്യുമെന്നാണ് മിഥുന്റെ വെളിപ്പെടുത്തല്‍. ചിത്രത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം മമ്മൂട്ടിയെ നായകനാക്കി അദ്ദേഹത്തിന്റെ തന്നെ പഴയ ഹിറ്റ് ചിത്രമായ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം പുതിയ ചിത്രമായി മിഥുന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആടി 3 പ്രഖ്യാപിക്കുന്നത്. 2019ലായിരിക്കും ചിത്രം തിയേറ്ററില്‍ എത്തുക.

ജയസൂര്യ നായകനായ ആട് ഒരു ഭീകരജീവിയാണ് എന്ന ആദ്യഭാഗം തിയേറ്ററില്‍ വന്‍ പരാജയമായിരുന്നു. സിനിമയുടെ വിസിഡി പുറത്തിറക്കിയ ശേഷം സമൂഹ്യമാധ്യമങ്ങളില്‍ വന്ന പോസറ്റീവ് റിവ്യൂസാണ് ആട്് 2വിന്റെ പ്രചോദനം. ഒരു അമര്‍ ചിത്ര കഥപോലെ ലളിതമായ സിനിമയാണ് ആട്2. ഇത് 2017 സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ്.

SHARE