ആട് 2 വിജയാഹ്ലദത്തില്‍ പുതിയഗാനം പുറത്തിറക്കി ഷാജിപാപ്പനും കൂട്ടരും:പാട്ടും ഹിറ്റ് ചാര്‍ട്ടില്‍

 

ക്രിസ്മസ് റിലീസ് ചിത്രങ്ങളില്‍ മികച്ച പ്രേക്ഷക പ്രതികരണവും കലക്ഷനും നേടി തിയേറ്ററുകളില്‍ ഷാജി പാപ്പനും സംഘവും മുന്നേറുമ്പോള്‍ വിജയാഹ്ലദത്തില്‍ പുതിയ പാട്ട് പുറത്തിറക്കി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ആട്..ആട്.. പൊടിപൂരമായി എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്. സിനിമ സ്വീകരിച്ചതു പോലെ പുതിയ ഗാനത്തെയും ഷാജിപാപ്പന്‍ ഫാന്‍സ് ഇരുക്കൈയ്യും നീട്ടി സ്വീകരിച്ചതോടെ യൂട്യൂബില്‍ സംഭവം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരിക്കുകയാണിപ്പോള്‍.

മിഥുന്‍ മാനുവല്‍ തോമസ് കഥയും സംവിധാവും നിര്‍വഹിച്ച ചിത്രം തിയേറ്ററുകളില്‍ വന്‍സ്വീകാര്യത ലഭിച്ചതോടെ ചിത്രത്തിന്റെ പ്രദര്‍ശനം കൂടുലല്‍ തിയേറ്ററുകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട് ഇന്നു മുതല്‍. അതേസമയം ചിത്രത്തോടൊപ്പം ഷാജിപാപ്പന്‍ മുണ്ടും മലയാള കരയില്‍ ട്രന്‍ഡായി മാറിയിരിക്കുകയാണിപ്പോള്‍. ചിത്രത്തിന്റെ ആദ്യഭാഗമായ ആട് ഒരുഭീകര ജീവിയാണ് തിയേറ്ററില്‍ വന്‍ പരാജയമായിരുന്നെങ്കിലും പിന്നീട് വിഡീയോ സിഡിയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും റിലീസാവുകയും വന്‍ഹിറ്റായി മാറിയതോടെ രണ്ടാം ഭാഗവുമായി എത്തുകയായിരുന്നു അണിയറ പ്രവര്‍ത്തകര്‍. ഫ്രൈഡേ ഫിലിസാണ് ഇരു ചിത്രങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്.

വീഡിയോ കാണാം