എയര്‍ ഇന്ത്യക്കും റെയില്‍വേക്കും പിന്നാലെ ഇന്ത്യയെ തന്നെ മോദി വിറ്റു തുലക്കുന്ന നാള്‍ വരുമെന്ന് കോണ്‍ഗ്രസ്


ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി. എയര്‍ ഇന്ത്യയും റെയില്‍വേയും വില്‍ക്കാനൊരുങ്ങുന്ന കേന്ദ്ര സര്‍ക്കാര്‍ ഒരു നാള്‍ ഇന്ത്യയെ തന്നെ വിറ്റു തുലക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘വ്യോമയാന മന്ത്രി എയര്‍ ഇന്ത്യയെ വില്‍ക്കാനുള്ള ഒരുക്കത്തിലാണ്. റെയില്‍വേ മന്ത്രി റെയില്‍വേ ആസ്തികള്‍ വില്‍ക്കാനും തയ്യാറെടുത്തു നില്‍ക്കുന്നു. അതേ പോലെ ഒരു നാള്‍ നരേന്ദ്ര മോദി ഇന്ത്യയാകെ തന്നെ വിറ്റു തുലക്കും’-അദ്ദേഹം പറഞ്ഞു.

എയര്‍ ഇന്ത്യയും റെയില്‍വേയും അടക്കം പ്രധാന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കെല്ലാം തന്ത്രപരമായ സ്വകാര്യ നിക്ഷേപ പങ്കാളിത്തത്തിന് അവസരമൊരുക്കിയിട്ടുണ്ട്. രാജ്യത്തെ ആറു വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനാനുമതി അദാനി ഗ്രൂപ്പിന് വിട്ടു നല്‍കിക്കൊണ്ട് കഴിഞ്ഞ ദിവസം മന്ത്രിസഭാ അനുമതിയായിരുന്നു.

SHARE