ആധാര്‍ പുനഃപരിശോധനാ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍


ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് നിയമ വിധേയമാക്കിക്കൊണ്ടുള്ള വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സ്വകാര്യത ഉറപ്പാക്കണം എന്നതടക്കമുള്ള നിരവധി ഉപാധികള്‍ മുന്നോട്ടുവച്ചായിരുന്നു ആധാറിന് സുപ്രീംകോടതി അംഗീകാരം നല്‍കിയത്.

എന്നാല്‍ ആധാര്‍ പണ ബില്ലായി പാര്‍ലമെന്റില്‍ പാസാക്കിയത് നിയമവിരുദ്ധമാണെന്നും, പല ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുകയായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുക

SHARE