ജനുവരി മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രം

ബംഗളൂരു: ജനുവരി മുതലുളള ചരക്കു സേവന നികുതി രജിസ്‌ട്രേഷന് ആധാര്‍ നിര്‍ബന്ധം. വ്യാജ ഇന്‍വോയ്‌സ് തയ്യാറാക്കിയുളള നികുതി വെട്ടിപ്പ് തടയാനാണിത്. ഇതുവരെ പാന്‍ കാര്‍ഡ് അടിസ്ഥാനമാക്കി രജിസ്‌ട്രേഷന്‍ ചെയ്യാമായിരുന്നു.

നികുതി റീഫണ്ടിങ് സംബന്ധിച്ചുളള പരാതികള്‍ കൂടുന്നതിനാല്‍ ഈ മാസം 24 മുതല്‍ ഓണ്‍ലൈന്‍ റീഫണ്ടിങ് ഒറ്റ കേന്ദ്രത്തില്‍ നിന്ന് മാത്രമാകുമെന്ന് ജി.എസ്.ടി മന്ത്രിതല സമിതി അദ്ധ്യക്ഷന്‍ സുശീല്‍ കുമാര്‍ മോദി പറഞ്ഞു. റീഫണ്ടിങ് കേന്ദ്ര ജി.എസ്.ടിയോ സംസ്ഥാന ജി.എസ്.ടിയോ ആയിരിക്കും ഇത് കൈകാര്യം ചെയ്യുക.

SHARE