വെള്ളാപ്പള്ളി തലമൊട്ടയടിച്ച് കാശിക്ക് പോവാന്‍ ഒരുങ്ങിക്കോളു-എ.എ ഷുക്കൂര്‍

ആലപ്പുഴയില്‍ ആരിഫ് തൊറ്റാല്‍ താന്‍ തല മുണ്ഡനം ചെയ്ത് കാശിക്ക് പോകുമെന്നു വെല്ലുവിളിച്ച വെള്ളാപ്പള്ളിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് എ.എ ഷുക്കൂര്‍. വെള്ളാപ്പള്ളിയോട് തലമൊട്ടയടിച്ച് കാശിക്ക് പോവാന്‍ ഒരുങ്ങി നില്‍ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് എ.എ ഷുക്കൂര്‍. വെള്ളാപ്പള്ളി പിന്തുണച്ചവരുടെയൊക്കെ ഗതി ആലപ്പുഴക്കാര്‍ക്ക് നന്നായറിയാം. സി.പി.എമ്മും വെള്ളാപ്പള്ളിയും തമ്മിലുള്ള കച്ചവടമെന്തെന്ന് മനസ്സിലായെന്നും വെള്ളാപ്പള്ളിയെ കാശിക്ക് വിടാനുള്ള ഒരുക്കങ്ങള്‍ ആലപ്പുഴയില്‍ തുടങ്ങിയെന്നും ഷുക്കൂര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ആലപ്പുഴയില്‍ ഈഴവ സമുദായത്തെ നശിപ്പിക്കാന്‍ ശ്രമിച്ചവരാണ് അവിടുത്തെ കോണ്‍ഗ്രസുകാരെന്നും അവര്‍ ആലപ്പുഴയിലേക്ക് വരേണ്ടതില്ലെന്നും ഇന്ന് രാവിലെ വെള്ളാപ്പള്ളി നടേശന്‍് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കെ.സി വേണുഗോപാലനെതിരെയടക്കം വെള്ളാപള്ളി ആക്ഷേപമുന്നയിച്ച സാഹചര്യത്തിലാണ് ഷുക്കൂര്‍ രംഗത്തെത്തിയത്.