കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ ബി.ജെ.പിയുടെ ഭീഷണികേട്ട് ഭയപ്പെടരുതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ ബി.ജെ.പി ഭീഷണിപ്പെടുത്തുകയാണ്. നിങ്ങള്‍ ഭയപ്പെടരുത്. നിങ്ങള്‍ക്കൊപ്പം ഞാനുണ്ടാവും-മമത പറഞ്ഞു.
‘ബി.ജെ.പി സ്വയം വെള്ളപൂശി മറ്റ് പാര്‍ട്ടിക്കാരെ കരിഓയിലില് മുക്കുകയാണ്. കര്‍ണാടകയില്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് യെദ്യൂരപ്പ സര്‍ക്കാര്‍ ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ല.’
ജാമിയ മിലിയയിലേയും ഐ.ഐ.ടി കാണ്‍പൂരിലേയും വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും മമത പറഞ്ഞു. 18 വയസ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടുന്നവരാണെന്നും അവര്‍ പ്രതിഷേധിക്കുന്നതില്‍ അസ്വസ്ഥമാകേണ്ടതില്ലെന്നും മമത പറഞ്ഞു.