എ വിജയരാഘവന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍

തിരുവനന്തപുരം: സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന്‍ എല്‍.ഡി.എഫ് കണ്‍വീനറാകും. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിജയരാഘവനെ കണ്‍വീനറക്കാന്‍ തീരുമാനിച്ചത്. വൈകീട്ട് മൂന്ന് മണിക്ക് ചേരുന്ന എല്‍.ഡി.എഫ് യോഗത്തിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക.

കഴിഞ്ഞ 12 വര്‍ഷമായി വൈക്കം വിശ്വനാണ് എല്‍.ഡി.എഫ് കണ്‍വീനര്‍. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് വിശ്വന്‍ കണ്‍വീനര്‍ സ്ഥാനമൊഴിയുന്നത്.

SHARE