വീണ്ടും വര്‍ഗീയ പരാമര്‍ശവുമായി എ.വിജയരാഘവന്‍

കൊച്ചി: മുസ്‌ലിംകള്‍ക്കെതിരെ വീണ്ടും വര്‍ഗീയ പരാമര്‍ശവുമായി സിപിഎം നേതാവും എല്‍.ഡി.എഫ് കണ്‍വീനറുമായ എ.വിജയരാഘവന്‍. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ ദേശീയപാത വികസനം മുസ്‌ലിം തീവ്രവാദികളുടെ ഇടപെടലിനെ തുടര്‍ന്ന് സ്തംഭിച്ച അവസ്ഥയിലായിരുന്നുവെന്ന് വിജയരാഘവന്‍ കൊച്ചിയില്‍ പറഞ്ഞു. മുസ്‌ലിം തീവ്രവാദികളാണ് അന്ന് ദേശീയപാത വികസനം തടസപ്പെടുത്തിയത്. അന്നത്തെ സര്‍ക്കാര്‍ അവര്‍ക്ക് പൂര്‍ണമായും വഴങ്ങിക്കൊടുത്തു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ദേശീയപാത വികസനം ഒരിഞ്ച് പോലും മുന്നോട്ട് പോയില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

SHARE