ലക്നൗ: ഉത്തര്‍പ്രദേശിലെ മീററ്റ് മെഡിക്കല്‍ കോളേജില്‍ കൊറോണ വൈറസ് പരീശോധനക്കായി ശേഖരിച്ച തട്ടിയെടുത്ത് കുരങ്ങുകൂട്ടം. കോവിഡ് -19 രോഗികളുടെ സാമ്പിളുകളുമായി എത്തിയ ലാബ് ടെക്നീഷ്യനെ ഒരും സംഘം കുരങ്ങന്മാര് അക്രമിക്കുകയും സാമ്പിള്‍ പാക്ക് തട്ടിയെടുത്ത് രക്ഷപ്പെടുകയുമായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. കോവിഡ് -19 രോഗികളുടെ സാമ്പിളുകള്‍ കുരങ്ങുകള്ക്കൊപ്പമായതോടെ പ്രദേശവാസികള്‍ ഭീതിയില്‍.
മീററ്റ് മെഡിക്കല്‍ കോളേജിന്റെ പരിസരത്ത് വെച്ച് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കോവിഡ് പരിശോധനക്കായി എത്തിയ മൂന്ന് പേരില്‍ നിന്നും എടുത്ത സാമ്പിളുകളാണ് കുരങ്ങുകള്‍ കൈക്കലാക്കിയത്. ഈ പ്രദേശത്തെ കുരങ്ങുകള്‍ ആളുകളിളെ ആക്രമിക്കുകയും സാധനങ്ങള്‍ തട്ടിയെടുക്കുകയും പതിവാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇത്തരം സംഭവങ്ങള്‍ മുന്‍കാലങ്ങളില്‍ നടന്നിട്ടുണ്ടെന്നും എന്നാല്‍ വൈറസ് അടങ്ങിയ പാക്ക് തട്ടിയെടുക്കുന്നത് ആദ്യമാണെന്നും നാട്ടുകാര്‍ ഭയപ്പെട്ടു. വൈറല്‍ വീഡിയോയില്‍, തട്ടിയെടുത്ത സാമ്പിള്‍ കിറ്റ് മരത്തില്‍ ഇരുന്നു ഒരു കുരങ്ങന് ചവയ്ക്കുന്നതായി കാണാം.
അതേസമയം, മൂന്ന് രോഗികളില്‍ നിന്ന് ഡോക്ടര്‍മാര്‍ വീണ്ടും സാമ്പിളുകള്‍ ശേഖരിച്ചു. എന്നാള്‍ സാമ്പിള്‍ കിറ്റ് കുരങ്ങുകള്‍ തട്ടിയെടുത്തുവെന്ന വിവരം വനംവകുപ്പിനെ അറിയിച്ചെങ്കിലും ഒരു കുരങ്ങിനെ പോലും പിടിച്ചിട്ടില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി ചീഫ് സൂപ്രണ്ട് ഡോ. ധീരജ് ബാല്യന് അയച്ചതായി ഡോക്ടര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് മീററ്റ് ജില്ലാ ഓഫീസര്‍ അനില്‍ ദിംഗ്ര പറഞ്ഞു.