ഷഹീന്‍ബാഗിലെ പൗരത്വനിയമ വിരുദ്ധ പ്രതിഷേധക്കാര്‍ക്കെതിരെ വിവാദപരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനെതിരെ ഡല്‍ഹി പൊലീസില്‍ പരാതി നല്കി മലയാളി. ജവഹര്‍ലാല്‍ നെഹ്റു വിദ്യാര്‍ഥി യൂണിയന് കൗണ്‍സിലറും മലയാളിയുമായ വിഷ്ണുപ്രസാദാണ് ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയാണ് വിഷ്ണുപ്രസാദ്.
കഴിഞ്ഞ ജനുവരി 27ന് കേന്ദ്രമന്ത്രി അമിത്ഷാ കൂടി പങ്കെടുത്ത ഡല്‍ഹി തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു അനുരാഗ് ഠാക്കൂറിന്റെ വിവാദ പരാമര്‍ശം.
ഷഹീന്‍ബാഗിലെ പൗരത്വനിയമ വിരുദ്ധ പ്രതിഷേധക്കാര്‍ക്കെതിരെ വെടിയുതിര്‍ക്കണം എന്ന ധ്വനിയില്‍ ‘ദേശ് കെ ഖദ്ദാരോ കോ’ (രാജ്യത്തിന്റെ വഞ്ചകരെ) എന്ന മുദ്രാവാക്യം മുഴക്കുകയും ‘ഖോലി മാരോ സലോകോ’ (വെടിവെക്കൂ തെമ്മാടികളെ) എന്ന് ജനങ്ങള്‍ ഏറ്റു വിളിക്കുകയും ചെയ്യുകയായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച ജാമിയയിലെ വിദ്യാര്‍ത്ഥി പ്രതിഷേധക്കാര്‍ക്ക് നേരെ യു പി സ്വദേശിയായ 17 വയസ്സുകാരന് വെടിയുതിര്‍ക്കുകയും ശഹദാബ് എന്ന കാശ്മീരി വിദ്യാര്‍ത്ഥിക്ക് കയ്യില്‍ പരിക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ആണ് എന്‍ എസ് യു ഐ നേതാവ് ജെ എന്‍ യു എസ് യു കൗണ്‍സിലര്‍ വിഷ്ണു പ്രസാദ് ഡല്‍ഹി പോലീസില്‍ താക്കൂറിനെതിരെ പ്രകോപനപരമായ വര്‍ഗീയ പ്രസംഗത്തിന്റെ പേരില്‍ പരാതി കൊടുത്തത്.
ജാമിയായിയെലും ഷഹീന്‍ബാഗിലെയും വെടിവെപ്പിനുപിന്നില്‍ ഡല്‍ഹി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബി ജെ പി ഗൂഢാലോചനയാണെന്നും പോലീസും അധികാരികളും ആര്.എസ്.എസിന്റെ വിദ്വേഷത്തിനും അക്രമ രാഷ്ട്രീയത്തിനും കൂട്ട് നില്‍ക്കുകയാണെന്നും വിഷ്ണു പ്രസാദ് ആരോപിച്ചു.