മുബൈയിലെ ജി.എസ്.ടി ഭവനില്‍ തീപ്പിടിത്തം

മുബൈ: മസ്ഗാവിലെ മുബൈ ജിഎസ്ടി ഭവനില്‍ തീപ്പിടിത്തം. കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്നാണ് തീ പടര്‍ന്നത്.
നിരവധി ആളുകള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയതായാണ് വിവരം. തീ അണയ്ക്കുന്നതിനായി അഗ്നിശമന സേന സ്ഥലത്തെത്തിയിട്ടുണ്ട്.
ഉച്ചയോടെ ആരംഭിച്ച തീപ്പിടിത്തം ലെവല്‍ തേഡ് അഗ്‌നിബാധയായി പ്രഖ്യാപിച്ചു. ജി.എസ്.ടി ഭവന്റെ എട്ടാം നിലയില്‍ തീ പടര്‍ന്ന് ഒമ്പതാം നിലയിലേക്കും പടന്നതായി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.


news updating…..

അതേസമയം, നിയമവിരുദ്ധമായി നിര്‍മ്മിച്ചതിനാല്‍ ജിഎസ്ടി ഭവന്റെ പത്താം നില പൊളിക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ ഉത്തരവ് നിലനില്‍ക്കെയാണ് കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായിരിക്കുന്നത്. നിലവില്‍ കെട്ടിടത്തിന്റെ സ്ഥിതി അപകടകരമായ നിലയിലാണ്. 40 വര്‍ഷത്തിലേറെ പഴക്കമുള്ള ഒമ്പത് നിലകെട്ടിടത്തിലാണ് അനുമതിയില്ലാതെ പത്താം നില നിര്‍മിച്ചത്‌.
‘ഈ കെട്ടിടം വളരെ പഴയതാണ്, അറ്റകുറ്റപ്പണികള്‍ ആവശ്യമാണ്. ആറ് വര്‍ഷം മുമ്പാണ് ഇന്റീരിയറുകള്‍ നടത്തിയതെങ്കിലും കെട്ടിടം ബാഹ്യമായി നന്നാക്കിയിട്ടില്ല, ‘പിഡബ്ല്യുഡി സൂപ്രണ്ട് എഞ്ചിനീയര്‍ നാനാസാഹേബ് പവാര്‍ പറഞ്ഞു.