ദൈവത്തിന്റെ സ്വന്തം നാടെന്ന് ഇനി പറയരുത്: എ.കെ ആന്റണി

തിരുവനന്തപുരം: കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന് ഇനി വിശേഷിപ്പിക്കരുതെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണി. സംസ്ഥാനത്ത് സ്ത്രീപീഡനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആന്റണിയുടെ പ്രതികരണം. സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തികച്ചും ലജ്ജാകരമാണ്. ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ ശാശ്വത നടപടിയുണ്ടാകുന്നതുവരെ ദൈവത്തിന്റെ സ്വന്തം നാട് എന്ന പേര് കേരളത്തിന് യോജിക്കില്ല. അതിനാല്‍ കേരളത്തെ ഇനി അത്തരത്തില്‍ വിശേഷിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. യുവനടി ആക്രമിക്കപ്പെട്ടതിന്റെയും കൊട്ടിയൂരില്‍ വൈദികന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിന്റെയും പശ്ചാത്തലത്തിലാണ് ആന്റണിയുടെ പ്രതികരണം. കൊട്ടിയൂര്‍ പീഡനം ഹീനമായ പ്രവൃത്തിയാണ്. വൈദികന്റേത് മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണെന്നും ആന്റണി പറഞ്ഞു.

SHARE