ആശുപത്രിക്ക് മുന്നില്‍ 69 കോവിഡ് രോഗികള്‍ കാത്തിരുന്നത് ഒരു മണിക്കൂര്‍

ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രിയുടെ നടപാതയില്‍ ഡോക്ടര്‍മാരെയും മെഡിക്കല്‍ സ്റ്റാഫിനെയും കാത്ത് 69 കോവിഡ്19 രോഗികള്‍ക്ക് കാത്തുനില്‍ക്കേണ്ടി വന്നത് ഒരു മണിക്കൂര്‍.

വ്യഴാഴ്ച പുലര്‍ച്ചെയാണ് സായിഫായിലെ ഉത്തര്‍പ്രദേശ് മെഡിക്കല്‍ സയന്‍സസ് ഫ്‌ലൂ ഔട്ട്‌പേഷ്യന്റ് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് 69 കോവിഡ് രോഗികളുമായി സര്‍ക്കാര്‍ ബസ് എത്തിയത്. രോഗികളെ ആഗ്രയില്‍ നിന്ന് സായിഫായിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഡോക്ടര്‍മാരോ മെഡിക്കല്‍ സ്റ്റാഫോ ഇല്ലാത്തതിനാല്‍ ആശുപത്രിയിലേക്ക് കടക്കാനായില്ല. ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചതിനു പിന്നാലെ ആശയവിനിമയത്തിലെ അഭാവമാണെന്ന് സംഭവത്തിനു കാരണമെന്ന് വൈസ് ചാന്‍സലര്‍ ഡോ. രാജ് കുമാര്‍ പറഞ്ഞു.

SHARE