പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ തീപിടിത്തം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ തീപിടിത്തം. ഡല്‍ഹി ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയിലാണ് തീപിടിത്തമുണ്ടായത്. ഓഫീസ് കൂടിയായി പ്രവര്‍ത്തിക്കുന്ന വസതിയിലാണ് അഗ്‌നിബാധയുണ്ടായത്. സ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം.

വൈകിട്ട് 7:25 ഓടെയാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമന സേനയുടെ 9 യൂണിറ്റുകള്‍ ഉടന്‍തന്നെ സ്ഥലത്തെത്തി തീയണച്ചു. എസ്.പി.ജിയുടെ റിസപ്ഷന്‍ ഏരിയയിലാണ് തീപിടിത്തമുണ്ടായത്. ഇന്‍വെര്‍ട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന്പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

SHARE