വ്യത്യസ്ത പ്രണയാവതരണവുമായി ‘ഭൂമിയില്‍ കാക്കതൊള്ളായിരാമത്തേത്’

കോഴിക്കോട്: വേറിട്ടൊരു പ്രണയാവതരണവുമായി ‘ഭൂമിയില്‍ കാക്കതൊള്ളായിരാമത്തേത്’ ഷോര്‍ട്ട് ഫിലിം. ഉയരം കുറഞ്ഞ ചെറുപ്പക്കാരനും ഉയരക്കൂടുതലുള്ള പെണ്‍കുട്ടിയുമായുള്ള പ്രണയമാണ് ഏഴര മിനിറ്റ് ദൈര്‍ഘ്യമുള്ള ഹൃസ്വചിത്രത്തിന്റെ ഇതിവൃത്തം. ഈ ഭൂമിയിലെ കാക്കത്തൊള്ളായിരാമത്തെ കാമുകീ കാമുകന്‍മാരാണ് തങ്ങളെന്ന പരാമര്‍ശവുമായാണ് ഷോര്‍ട്ട് ഫിലിം അവസാനിക്കുന്നത്.

ബെന്‍ജിത്ത് പി. ഗോപാലിന്റെ പ്രഥമ സംവിധാന സംരംഭമായ ഷോര്‍ട്ട് ഫിലിം ഇതിനകം മികച്ച പ്രതികരണങ്ങള്‍ നേടി. തിരക്കഥയും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത് നിപുന്‍ കരിപ്പാലാണ്. ഫെബിന്‍ റോഷന്‍ ക്യാമറയും മുകേഷ് കൊമപന്‍ എഡിറ്റിംഗും മനു ഗോപിനാഥ് സംഗീതസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. അജിത്ത്, അമൃത ബാലകൃഷ്ണന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

SHARE