ഗുവാഹത്തി: ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെട്ട് അസമിലെ തടങ്കല്‍ പാളയത്തില്‍ കഴിഞ്ഞിരുന്ന അമ്പതു വയസുള്ള വൃദ്ധന് മരിച്ചു. അസമിലെ ഗോള്‍പാരയിലുള്ള ആശുപത്രിയില്‍ വച്ചാണ് നരേഷ് കൊച്ച് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ഡിസംബര്‍ 22ന് പക്ഷാഘാതം വന്നത് മൂലം നരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അസമിലെ തടങ്കല്‍ പാളയത്തില്‍ കഴിയവേ മരിക്കുന്ന 29ാമത്തെ ആളാണ് നരേഷ്. ടിനികുനിയ പാര ഗ്രാമത്തില്‍ ദിവസവേതനത്തിന് ജോലി ചെയ്തിരുന്നയാളായിരുന്നു. 1964ല്‍ അന്നത്തെ ഈസ്റ്റ് പാകിസ്ഥാനില്‍ (ഇപ്പോള്‍ ബംഗ്ലാദേശ്) നിന്ന് മേഘാലയിലേക്ക് കുടിയേറിയവരാണ് നരേഷിന്റെ കുടുംബം.
ടിനികുനിയ പാരയില്‍ 35 വര്‍ഷമായി ജീവിച്ച് വന്നിരുന്ന നരേഷ് 2018വരെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തിരുന്നു. എന്നാല്‍, ഫോറിന് െ്രെടബ്യൂണലിന്റെ തുടര്‍ച്ചയായുള്ള നാല് ഹിയറിംഗുകളിലും ഹാജരാകാതിരുന്നതോടെ നരേഷിനെ വിദേശിയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ഗോല്‍പാരയിലെ തടങ്കല്‍ പാളയത്തിലേക്ക് 2018 മാര്‍ച്ചിലാണ് നരേഷിനെ മാറ്റിയത്.