കൂട്ടബലാത്സംഗത്തിനിരയായ ഒമ്പതാംക്ലാസുകാരി അത്മഹത്യക്ക് ശ്രമിച്ചു

പാടന: കൂട്ടബലാത്സംഗത്തിനിരയായ ഒമ്പതാംക്ലാസുകാരി മൂന്നു നില കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരപരിക്കുകളോടെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബീഹാറിലെ ലാക്കിസറായി ജില്ലയില്‍ വെച്ചാണ് കുട്ടിക്ക് ബലാത്സംഗം നേരിടേണ്ടിവന്നത്.

ദുര്‍ഗാ നവമി പ്രമാണിച്ച് പെണ്‍സുഹൃത്തിന്റെ കൂടെ പോവുകയായിരുന്നു കുട്ടി. എങ്ങനെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ എത്തിയെന്ന കാര്യം വ്യക്തമല്ല എന്ന ലാക്കിസറായി ജില്ലയുടെ എസ്.പി കാര്‍ത്തികേയ് ശര്‍മ്മ അറയിച്ചു. അര്‍ധഗ്നയായ നിലയിലായിരുന്നു കുട്ടിയെ കെട്ടിടത്തിനു താഴെ നിന്നും കണ്ടെത്തിയത.് ബലമായി മദ്യം കഴിപ്പിച്ചിരുന്നുവെന്നും ബോധരഹിതയായ ശേഷമാണ് ബലാത്സംഗം ചെയ്തതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കെട്ടിടത്തിന്റെ മുന്നാം നിലയില്‍ നിന്ന് വസ്ത്രാവശിഷടങ്ങളും, മദ്യ കുപ്പികളും, ഗ്ലാസുകളും പൊലീസ് കണ്ടെത്തി.

സംഭവത്തില്‍ പ്രതിഷേധിച്ച് നൂറു കണക്കിനാളുകള്‍ നിരത്തിലിറങ്ങി, റോഡുകള്‍ ഉപരോധിച്ചു.

SHARE