ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 61,537 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് 60,000 ത്തിന് മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 20,88,612 ആയി.
24 മണിക്കൂറിനുള്ളില്‍ 933 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധയെത്തുടര്‍ന്ന് രാജ്യത്തെ ആകെ മരണം 42,518 ആയി വര്‍ധിച്ചു. 2.04 ആണ് രാജ്യത്തെ കോവിഡ് മരണനിരക്ക്. നിലവില്‍ 6,19,088 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 14,27,006 പേര് രോഗ മുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 68.32 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്.
ഓഗസ്റ്റ് ഏഴ് വരെ 2,33,87,171 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 5,98,778 സാമ്പിളുകള്‍ പരിശോധിച്ചെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്നാടും ആന്ധ്രാപ്രദേശുമാണ് തൊട്ടുപിന്നില്‍.