രാജ്യം ഗുരുതരാവസ്ഥയില്‍; 24 മണിക്കൂറിനിടെ 904 മരണം; രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം അരലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം ഗുരുതരമായി തുടരുന്നു. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 10, 309 കേസുകളും 334 മരണവും റിപ്പോര്‍ട്ട് ചെയ്തു. ബംഗാളിലും ഉയര്‍ന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തി.

24 മണിക്കൂറിനിടെ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായി കോവിഡ് ബാധിച്ച് 309 പേര്‍ കൂടി മരിച്ചു. ആദ്യമായാണ് ഒരു ദിവസം ഇത്രയധികം മരണം റിപ്പോര്‍ട്ടു ചെയ്യുന്നത്. മരണസംഖ്യ 9589 ആയി. 23220 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 6.86,761 ആയി. തമിഴ്‌നാട്ടില്‍ 112 മരണം റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 4461 ആയി. 5175 പേര്‍ക്ക് പുതുതായി രോഗം കണ്ടെത്തി. ആന്ധ്രാപ്രദേശില്‍ 10128 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതര്‍ 186461 ആയി. സംസ്ഥാനത്ത് 77 പേര്‍ കൂടി മരിച്ചു. 1681 ആണ് മരണസംഖ്യ. കര്‍ണാടകയില്‍ 100 മരണം കൂടി റിപ്പോര്‍ട്ടു ചെയ്തു. മരണസംഖ്യ 2804 ആയി. 5619 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. തെലങ്കാനയില്‍ 2012 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതര്‍ 70958 ആയി. 13 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 576 ആണ് മരണസംഖ്യ. പുതുച്ചേരിയില്‍ രോഗ ബാധയും മരണം ഏറ്റവും കൂടിയ നിരക്കിലായി. 286 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 4433 ആയി. ഏഴ് മരണം റിപ്പോര്‍ട്ട് ചെയ്തു.

SHARE