കോഴിക്കോടിന് 90 ലക്ഷം അടിയന്തര സഹായം; ദുരന്ത നിവാരണ സേന ജില്ലയിലേക്ക്

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തര സഹായമായി കോഴിക്കോടിന് 90 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. മഴക്കെടുതി നേരിടുന്നതിന് മലപ്പുറം, വയനാട് ജില്ലകള്‍ക്ക് 55 ലക്ഷം രൂപയുമാണ് ധസഹായം പ്രഖ്യാപിച്ചത്.

കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കലക്ടര്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കാലവര്‍ഷം കൂടുതല്‍ ദുരിതം വിതച്ച കോഴിക്കോട് ജില്ലയിലേക്ക് കേന്ദ്ര ദുരന്ത നിവാരണ സേനയെ അയക്കും.

SHARE