മോദിയുടെ ആഹ്വാനം; വിളക്ക് തെളിയിച്ച് ജയ്പൂരില്‍ വന്‍ തീപ്പിടുത്തം

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരിലെ വൈശാലി നഗറിലെ വീട്ടില്‍ മോദിയുടെ ആഹ്വാന പ്രകാരമുള്ള 9 മണി 9മിനുറ്റ് വിളക്ക് കത്തിക്കല്‍ പ്രകടനം വന്‍ തീപിടുത്തത്തില്‍ കലാശിച്ചു.

കോവിഡ്-19 മഹാമാരിക്കെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമേറ്റെടുത്തു ഞായറാഴ്ച
വീട്ടില്‍ വിളക്ക് വീശിയതിനെ തുടര്‍ന്നാണ് വന്‍ തീപിടുത്തമുണ്ടായത്.

ദീപം തെളിയിക്കലിനിടെ ചിലര്‍ പടക്കം പൊട്ടിക്കുന്നതിനും വാണം പറപ്പിക്കാനും ശ്രമിച്ചതാണ് അപകടത്തിലേക്ക് എത്തിച്ചത്. അതേസമയം അപകടത്തില്‍ മരണമോ പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വീടുകത്തിനശിക്കുന്നതിന്റെയും തീപിടിത്തത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുന്നുണ്ട്.

The incident happened in Vaishali Nagar, Jaipur. (Photo: India Today)

കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കിടെ പോരാടുന്ന സേവകര്‍ക്ക് രാജ്യത്തിന്റെ പിന്തുണ കാണിക്കുന്നതിനായി ജനങ്ങള്‍ രാത്രി 9 മണിക്ക് 9 മിനിറ്റ് ലൈറ്റുകള്‍ ഓഫ് ചെയ്ത ശേഷം വിളക്കുകളോ ടോര്‍ച്ചോ കത്തിക്കണമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ഥന.