വിജയവാഡയിലെ കൊവിഡ് കെയര്‍ സെന്ററില്‍ വന്‍ തീപിടിത്തം; മരണം ഒമ്പതായി

വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ കൊവിഡ് ആശുപത്രിയായ ഹോട്ടലില്‍ ഇന്ന് രാവിലെ ഉണ്ടായ തീപിടിത്തത്തില്‍ മരണം ഒമ്പതായി. 20 പേരെ ഹോട്ടലില്‍ നിന്ന് രക്ഷപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. തീ അണയ്ക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനുമായി സ്ഥലത്ത് അഗ്നിശമന സേനകളും പൊലീസു എത്തിയിട്ടുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊവിഡ് രോഗികള്‍ക്ക് വേണ്ടി സജമ്മാക്കിയ ആശുപത്രിയാണിതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുലര്‍ച്ചെ 5:09 ഓടെയാണ് തീപിടിത്തമുണ്ടായത്. 25-30 മിനിറ്റിനുള്ളില്‍ തീ നിയന്ത്രണവിധേയമായി. 15-20 പേരെ രക്ഷപ്പെടുത്തി മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചു. ചിലരുടെ നില ഗുരുതരമാണ്. 30 ഓളം കോവിഡ് രോഗികളും 10 ആശുപത്രി ജീവനക്കാരും ഇവിടെ ഉണ്ടായിരുന്നു, ” വിജയവാഡ പൊലീസ് കമ്മീഷണര്‍ ബി ശ്രീനിവാസ്ലു പറഞ്ഞു.

SHARE