പോളണ്ടില്‍ നിന്നും മാണിക്യ മലര്‍ പാടി എട്ട് വയസ്സുകാന്‍- വീഡിയോ

നാലു പതിറ്റാണ്ടു മുമ്പ് പി.എം.എ ജബ്ബാര്‍ എഴുതിയ മാണിക്യ മലരായ പൂവി എന്ന ഗാനം ഇന്ന് കേരളവും ഇന്ത്യയും ഏഷ്യയും കടന്ന് ഇപ്പോള്‍ യൂറോപ്പിലും തരംഗമായി മാറിയിരിക്കുകയാണ്. പോളണ്ടില്‍ നിന്നുള്ള എട്ടു വയസ്സുകാരനായ ആണ്‍കുട്ടിയാണ് പ്രിയാ വാര്യര്‍ക്കായി വീണ്ടും പാടിയത്. ഇന്ത്യയില്‍ മാത്രമല്ല യു.എസ്സിലും യൂറോപ്പിലും പ്രിയ തരംഗമാണെന്നും ഈ പാട്ടു പാടുന്നത് പ്രിയയ്ക്കു വേണ്ടിയാണെന്നും പറഞ്ഞ് കൊണ്ടാണ് കുട്ടി പാട്ടു പാടുന്നത്.

മനോഹരമായ ഈണത്തില്‍ ഉച്ചാരണശുദ്ധിയോടെ പാടുന്ന ബാലന്റെ വിഡിയോ പാട്ടിനു സംഗീതം നല്‍കിയ ഷാന്‍ റഹ്മാനാണ് തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ഇത് ചെയ്തത്.

SHARE