ഉത്തര്‍പ്രദേശില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കഴുത്തുഞെരിച്ച് കൊന്നു

ലഖ്നൗ: ജമ്മുകാശ്മീരിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരിയെ ക്രൂര ബലാത്സംഗത്തിനൊടുവില്‍ കൊലചെയ്യപ്പെട്ട സംഭവത്തിന് പിന്നാലെ രാജ്യത്തെ നാണിപ്പിച്ച് വീണ്ടും സമാന ക്രൂരത.
എട്ടു വയസുകാരി ആസിഫയുടെ ദാരുണാന്ത്യം രാജ്യത്തെ പിടിച്ചു കുലുക്കുമ്പോളാണ് മറ്റൊരു എട്ടുവയസുകാരിയെ ഉ്ത്തര്‍പ്രദേശില്‍ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത്.

ബി.ജെ.പി തന്നെ ഭരിക്കുന്ന യോഗി സര്‍ക്കാറിന്റെ ഉത്തര്‍പ്രദേശിലെ എട്ടയിലാണ് എട്ടുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം ഒരു വിവാഹ വീട്ടില്‍ നിന്നും കാണാതായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ശീതള്‍പുരിലെ മണ്ഡി സമിതിക്കു സമീപത്തെ വിവാഹ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി കൊല്ലപ്പെടുത്തിയത്.
പെണ്‍കുട്ടിയുടെ മൃതദേഹം തിങ്കളാഴ്ച കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏട്ട സ്വദേശി സോനു (18) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

കല്യാണ ചടങ്ങുകള്‍ക്കിടെ പുലര്‍ച്ചെ 1.30ഓടെയാണ് കുട്ടിയെ കാണാതായതെന്നാണ് വിവരം്. കല്യാണവീട്ടില്‍നിന്ന് പെണ്‍കുട്ടിയെ തട്ടിയെടുത്ത പ്രതി സമീപത്തെ പണിപൂര്‍ത്തിയാകാത്ത കെട്ടിടത്തിലെത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പീഢനത്തിനൊടുവില്‍ കുട്ടിയുടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കുട്ടിയെ കാണാതെ സമീപവാസികള്‍ പ്രദേശത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
എട്ടുകാരിയുടെ മൃതദേഹത്തിനു സമീപം മദ്യപിച്ച് ലക്കുകെട്ട നിലയിലാണ് സോനിവിനെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ക്രൂര സംഭവത്തിനെതിരെ മേഖലയില്‍ പ്രതിഷേധം കനക്കുകയാണ്.