എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനില്‍ അറ്റകുറ്റപ്പണിയുടെ ഭാഗമായി 23വരെ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. 56043 ഗുരുവായൂര്‍ -തൃശൂര്‍ പാസഞ്ചര്‍, 56044 തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, 56333 പുനലൂര്‍-കൊല്ലം പാസഞ്ചര്‍, 56334 കൊല്ലം-പുനലൂര്‍ പാസഞ്ചര്‍, 56373 ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍,56374 തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍,56387 കോട്ടയം വഴിയുള്ള എറണാംകുളം-കായംകുളം പാസഞ്ചര്‍, 56388 കോട്ടയം വഴിയുള്ള കായംകുളം-എറണാംകുളം പാസഞ്ചര്‍എന്നിവയാണ് റദ്ദാക്കിയത്.

തൃശൂര്‍-കോഴിക്കോട് പാസഞ്ചര്‍(56663), തൃശൂരിനും ഷൊര്‍ണ്ണൂരിനും ഇടയില്‍ 23വരെ ഭാഗികമായി റദ്ദാക്കി. കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍(56664)ഷൊര്‍ണ്ണൂരിനും തൃശൂരിനും ഇടയില്‍ ഭാഗമായും റദ്ദാക്കി.

SHARE