സമൂഹ വ്യാപന ആശങ്കയില്‍ ഗുജറാത്ത്; 82 കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

അഹമ്മദാബാദ്: ബുധനാഴ്ച എട്ടു പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയതതോടെ ഗുജറാത്തില്‍ ആകെ കോവിഡ് 19 കേസുകള്‍ 82 ആയി.
ഗുജറാത്തില്‍ പുതിയ കേസുകള്‍ എല്ലാം അഹമ്മദാബാദിലാണ് റിപ്പോര്‍ട്ട് ചെയ്തത്.

ജില്ല തിരിച്ചുള്ള കൊറോണ സ്ഥിരീകരണം: അഹമ്മദാബാദ് 32, ഗാന്ധിനഗര്‍ 10, സൂററ്റ് 10, രാജ്‌കോട്ട് 10, വഡോദര 9, ഭാവ് നഗര്‍ 6, ഗിര്‍ സോമനാഥ് 2, മെഹ്‌സാന 1, കച്ച് 1, പോര്‍ബന്ദര്‍ 1

അതേസമയം, കൊവിഡ് മരണസംഖ്യ ഉയരുന്നതിനിടെ സമൂഹ വ്യാപന ആശങ്കയിലാണ് ഗുജറാത്ത്. തിങ്കളാഴ്ച ഗുജറാത്തില്‍ ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ മരണസംഖ്യ ആറായി ഉയര്‍ന്നിരുന്നു. ഇവരില്‍ മൂന്ന് പേരിലേക്ക് എങ്കിലും വൈറസ് എങ്ങനെ എത്തി എന്ന് ഇതുവരെ അധികൃതര്‍ക്ക് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മാത്രമല്ല ഇതിനകം കൊവിഡ് സ്ഥികരീച്ച പത്തോളം പേരിലും എങ്ങനെ വൈറസ് എത്തി എന്ന് കണ്ടെത്താനായിട്ടില്ല. അഹമ്മദാബാദിലെ 23 കൊവിഡ് കേസുകളില്‍ ഏഴെണ്ണമെങ്കിലും പ്രാദേശിക വ്യാപനത്തിലൂടെ സംഭവിച്ചതാണ് എന്നാണ് കരുതുന്നത്. ഇതില്‍ പലരുടേയും സമ്പര്‍ക്ക പട്ടിക ഇതുവരെ തയ്യാറാക്കാനും അധികൃതര്‍ക്കായിട്ടില്ല.