ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യനാടായ അലാസ്‌കയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് റിപ്പബ്ലിക്കന്‍ അംഗമായ ഗാരി നോപ്പടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു. അലാസ്‌കയിലെ ആംഗറേജില്‍ സോള്‍ഡോടന വിമാനത്താവളത്തിന് സമീപം വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. സ്വകാര്യ വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടിയുടെ ആഘാതത്തില്‍ ഇരുവിമാനങ്ങളും പൂര്‍ണ്ണമായും തകരുകയും യാത്രക്കാരെല്ലാം കൊല്ല്‌പ്പെടുകയുമായിരുന്നു.
യുഎസ് കോണ്‍ഗ്രസിനെ റിപ്പബ്ലിക്കന്‍ അംഗമായ ഗാരി നോപ്പ് സഞ്ചരിച്ച വിമാനം സൗത്ത് കാരലീനയില്‍ നിന്നുള്ള വിനോദ സഞ്ചാരികളുമായി പറന്നുയര്‍ന്ന വിമാനവുമായി കൂട്ടിയിടിക്കുകയായിരുന്നു. സംസ്ഥാന കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കുന്ന 67 കാരനായ ഗാരി ഒറ്റയ്ക്കായിരുന്നു വിമാനത്തിലെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗത്ത് കാരലീനയില്‍ നിന്നുള്ള വിമാനത്തില്‍ നാലു വിനോദ സഞ്ചാരികളും, കന്‍സാസില്‍നിന്നുള്ള ഗൈഡും സോള്‍ഡോട്‌നയില്‍നിന്നുള്ള പൈലറ്റുമാണ് ഉണ്ടായിരുന്നത്.
ആറ് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. അപകത്തെ സംബന്ധിച്ച് എഫ്എഎയും ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡും അന്വേഷണം ആരംഭിച്ചു.അപകടത്തില്‍പെട്ട ഒരു വിമാനം ഡി ഹാവിലാന്‍ഡ് ഡിഎച്ച്‌സി -2 ബീവര്‍ ആണെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.