തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 98 തടവുകാരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നേരത്തേ ഒരു തടവുകാരന് കോവിഡ് കണ്ടെത്തിയിരുന്നു. ശേഷിക്കുന്ന തടവുകാരെയും ആന്റിജന്‍ പരിശോധനയ്ക്കു വിധേയമാക്കും.