മോദിയുടേത് 56 ഇഞ്ച് നെഞ്ചെങ്കില്‍ കോണ്‍ഗ്രസിന്റേത് 56 ഇഞ്ച് ഹൃദയമാണെന്ന് രാഹുല്‍ ഗാന്ധി

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. മോദിയുടേത് 56 ഇഞ്ച് നെഞ്ചാണെന്നും എന്നാല്‍ കോണ്‍ഗ്രസിന്റേത് 56 ഇഞ്ച് ഹൃദയമാണെന്നുമാണ് രാഹുല്‍ വിമര്‍ശിച്ചത്. ബി.ജെ.പി പ്രവര്‍ത്തകരായ ഒരുപാട് പേരുടെ കടങ്ങള്‍ തങ്ങള്‍ എഴുതിത്തള്ളിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മധ്യപ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

”ഈ രേഖകള്‍ നോക്കൂ. കമല്‍ നാഥ് നേതൃത്വം നല്‍കിയ മധ്യപ്രദേശിലെ കോണ്‍ഗ്രസ് മന്ത്രിസഭ മുന്‍ മുഖ്യമന്ത്രി ശിവ്‌രാജ്‌സിങ്ങ് ചൗഹാന്റെ ബന്ധുക്കളുടേതടക്കമുള്ള കടങ്ങള്‍ എഴുതിത്തള്ളിയിട്ടുണ്ട്. എന്നാല്‍കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയിട്ടില്ലെന്ന് അദ്ദേഹം സംസ്ഥാനത്തെ ജനങ്ങളോട് നുണ പറയുകയാണ്”-രാഹുല്‍ ഗാന്ധി പറഞ്ഞു.

കടം എഴുതിത്തള്ളിയെന്ന് തെറ്റായി പ്രചരിപ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രാഹുല്‍ ഗാ്ന്ധി പറ്റിക്കുകയാണെന്ന് നേരത്തെ ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് നരേന്ദ്ര മോദിയുടെ പരാമര്‍ശം.

SHARE