24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 540 പുതിയ കേസുകളും 26 മരണങ്ങളും

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 540 പുതിയ കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതിരനിടിയല്‍ 17 പേര്‍ മരിച്ചതായും മന്ത്രാലയം അറിയിച്ചു.

ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് കേസുകളുടെ എണ്ണം 5734 ആയി. ഇന്ത്യയില്‍ കോവിഡ് -19 മരണം 200ലേക്ക് അടുക്കുകയാണ്. നിലവില്‍ 5095 സജീവ കേസുകളും 473 രോഗമുക്തിയുമാണ് റിപ്പോര്‍ട്ട് ചെയ്തത്. വേള്‍ഡോമീറ്റര്‍ കണക്കുകള്‍ പ്രകാരം ആകെ 178 മരണം റിപ്പോര്‍ട്ട്. സമൂഹവ്യാപനം റിപ്പോര്‍ട്ട് ചെയ്ത് മഹാരാഷ്ട്രയിലാണ് കൂടുതല്‍ മരണങ്ങള്‍ 16 മരണങ്ങളാണ് ഇന്നലെ രേഖപ്പെടുത്തിയത്. ബുധനാഴ്ച മാത്രം 26 പേര്‍ കൂടി മരിച്ചതായും മരണ സംഖ്യ 198ലെത്തിയതായും ടൈംഓഫ് ഇന്ത്യ റിപ്പോര്‍ട്ട്‌ചെയ്തു.

അതേസമയം, കൊറോണ വൈറസ് വ്യാപന നിയന്ത്രണങ്ങള്‍ ആവുന്നത്ര കര്‍ശനമാക്കിയിട്ടും ഭീതിയില്‍ നിന്നും വിട്ടുമാറാനാവാതെ ലോകരാജ്യങ്ങള്‍. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകത്താകെ കൊറോണ സ്ഥിരീകരണം 15, ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്റര്‍ കണക്ക് പ്രകാരം ലോകത്താകെ ഇതേവരെ 15,15,719 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. മരണസംഖ്യ 88,502 ആയി ഉയര്‍ന്നു.

അമേരിക്കയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും 2000 ത്തോളം പേര്‍ മരിച്ചുവെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്ക്. യുഎസില്‍ ഇതിനകം 14,795 പേര്‍ മരിച്ചു. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള യുഎസില്‍ രോഗികളുടെ എണ്ണം 4,35000 കടന്നു. യുഎസില്‍ മരിച്ചവരില്‍ 11 ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. മറ്റൊരു 16 ഇന്ത്യക്കാര്‍ യുഎസില്‍ അണുബാധയ്ക്ക് പോസിറ്റീവ് പരീക്ഷിച്ചു. പൊട്ടിത്തെറിയുടെ പുതിയ പ്രഭവകേന്ദ്രമായി മാറിയ ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മരണസംഖ്യ പുറത്തുവരുന്നത്. 6,000-ത്തിലധികം മരണങ്ങളും 1,38,000-ത്തിലധികം അണുബാധകളും ന്യൂയോര്‍ക്കിലാണ്. ന്യൂജേഴ്സിയില്‍ 1,500 മരണങ്ങളും 48,000 ത്തോളം അണുബാധകളും രേഖപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ ആള്‍നാശത്തിലും അമേരിക്ക രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടായിരത്തോളം പോരാണ് യുഎസില്‍ മാത്രം മരിച്ചത്. ഏറ്റവും കൂടുതല്‍ ആള്‍നാശം ഇറ്റലിയിലാണ്, 17,669 പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണം 139,442 ആയി. സ്‌പെയ്‌നിലും മരണസംഖ്യ ക്രമാതീതമായി ഉയരുകയാണ്. രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിലേക്ക് അടുക്കുമ്പോള്‍ മരണം 14,792 ആയി.