2020 ദുരന്ത വര്‍ഷമെങ്കില്‍ 536 നെ എന്ത് വിളിക്കും?

ലോകം കോവിഡെന്ന മഹാമാരിയോട് യുദ്ധ ചെയ്യുകയാണ്. ഇതിനിടെ ഏറ്റവും കൂടുതല്‍ തവണ ഉയര്‍ന്ന് കേട്ടത് 2020 എന്ന ദുരന്ത വര്‍ഷത്തെ കുറിച്ചാണ്. എന്നാല്‍ ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ ലോകം ഇന്നുവരെ നേരിട്ടതില്‍ ഏറ്റവും കഠിനമായ വര്‍ഷം 2020 അല്ല അത് എ.ഡി 536 ആണ്. യൂറോപ്പിനെയും പശ്ചിമേഷ്യയെയും ഏഷ്യയുടെ ചില ഭാഗങ്ങളെയും ഏതാണ്ടു രണ്ടുകൊല്ലത്തോളം 24 മണിക്കൂറും ഇരുട്ടിലാഴ്ത്തിയ പുകമഞ്ഞിലേക്കാണ് അക്കൊല്ലം പിറന്നത്. വരാനിരുന്ന വലിയ ദുരന്തത്തിന്റെ ആരംഭമായിരുന്നു പുകമഞ്ഞെന്ന് മധ്യകാല ചരിത്രകാരന്‍ മൈക്കല്‍ മക്കോര്‍മിക് രേഖപ്പെടുത്തി. വര്‍ഷങ്ങള്‍നീണ്ട കൃഷിനാശവും പട്ടിണിയുമായിരുന്നു പിന്നാലെയെത്തിയത്.

കറുത്ത കാലഘട്ടമെന്ന പേരിലാണ് എഡി 536 അറിയപ്പെടുന്നത്. ഐസ്‌ലന്‍ഡില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചുണ്ടായ കറുത്ത പുകപടലങ്ങള്‍ മൂടല്‍മഞ്ഞായി യൂറോപ്പിനെ മൂടി. പതിയെ പശ്ചിമേഷ്യയുടെയും ഏഷ്യയുടെ ഏതാനും ഭാഗങ്ങളെയും ഇതു ബാധിച്ചു.

ദിവസംമുഴുവന്‍ പുകമഞ്ഞ് ഈ പ്രദേശങ്ങളെ ഇരുട്ടിലാക്കി.രണ്ടുവര്‍ഷം ഇതേ സ്ഥിതി തുടര്‍ന്നു.അന്തരീക്ഷതാപം കുത്തനെ താഴ്ന്ന് ഭൂമി 2000 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയിലെത്തി.കൃഷി പൂര്‍ണമായി പരാജയപ്പെട്ടു. കാലാവസ്ഥാവ്യതിയാനവും ക്ഷാമവും തുടര്‍വര്‍ഷങ്ങളിലേക്കും ഇത് നീണ്ടു.എ.ഡി. 541ല്‍ പടര്‍ന്ന ബ്യൂബോണിക് പ്ലേഗ് ഇതിന് ആക്കംകൂട്ടി.പ്ലേഗില്‍ മരിച്ചത് പത്തുകോടിയോളം പേരായിരുന്നു.

SHARE