ഹൃദയ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഉത്തര്‍പ്രദേശ് , രാജസ്ഥാന്‍ ,ബംഗാള്‍, മധ്യപ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ് , ജമ്മുകാശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. മത്സരിക്കുന്ന പാര്‍ട്ടികള്‍ക്ക് ഏറെ നിര്‍ണായകമാക്കുന്ന 51 മണ്ഡലങ്ങളിലെ വോട്ടെടുപ്പോടെ 543 അംഗ ലോക്‌സഭയിലെ 414 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയാകും. 12 നും 19 നുമായി നടക്കുന്ന അവസാന 2 ഘട്ടങ്ങളോടെ വോട്ടെടുപ്പ് അവസാനിക്കും. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി, രാജീവ് പ്രതാപ് റൂഡി, ജയന്ത് സിന്‍ഹ, രാജ്യവര്‍ധന്‍ സിങ് റാത്തോഡ് തുടങ്ങിയവര്‍ അഞ്ചാം ഘട്ടത്തില്‍ ജനവിധിതേടും.