സ്‌പെയിന്‍ ഭീകരാക്രമണ ഭീതിയില്‍: അഞ്ച് ഭീകരരെ വധിച്ചു

ബാഴ്‌സലോണ: സ്‌പെയിനില്‍ വീണ്ടും ഭീകരാക്രമണ ഭീതി. ആക്രമണത്തിന് പദ്ധതിയിട്ട ഭീകരവാദ സംഘത്തിലെ അഞ്ചു പേരെ പൊലീസ് വധിച്ചു. കാംബ്രല്‍സില്‍ രണ്ടാമതൊരു ആക്രമണത്തിന് ഭീകരര്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് വെടിവെപ്പുണ്ടായത്. ആള്‍ക്കൂട്ടത്തിലേക്ക് വാന്‍ ഇടിച്ചു കയറ്റി 13 പേരെ കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം വിട്ടുമാറും മുമ്പാണ് വീണ്ടും ആക്രമണശ്രമമുണ്ടായത്. അതിനിടെ, ബാഴ്‌സലോണയില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു.

SHARE