കടലില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മുങ്ങിമരിച്ചു

മുംബൈ: കടലില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കടലില്‍ മുങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ വിനോദയാത്രക്ക് എത്തിയ മുംബൈ ബോറിവലി സ്വദേശികളായ കെന്നത്ത് മാസ്റ്റര്‍, മോണിക്ക, സനോമി, മാത്യൂ, റേച്ചര്‍ എന്നിവരാണ് മരിച്ചത്.

രണ്ട് പേര്‍ കടലില്‍ ഇറങ്ങാത്തതിനാല്‍ രക്ഷപ്പെട്ടു. കടല്‍ തീരത്ത് രൂപം കൊണ്ട കടല്‍ച്ചുഴിയില്‍പ്പെട്ട കുടുംബാംഗങ്ങള്‍ മുങ്ങിത്താഴുകയായിരുന്നു. കനത്ത മൂടല്‍ മഞ്ഞ് മൂലം കാഴ്ച മറഞ്ഞതും അപകടത്തിന് കാരണമായി. പ്രദേശത്ത് പ്രതികൂല കാലാവസ്ഥ മൂലം രക്ഷാപ്രവര്‍ത്തകര്‍ക്കും ഇവിടെ എത്താനായില്ല.

ഏറെ നേരത്തിനു ശേഷം മൃതദേഹങ്ങള്‍ തീരത്ത് അടിയുകയായിരുന്നു. ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും.

SHARE