ബിഹാറിലെ പഞ്ചസാര മില്ലിലെ അപകടത്തില്‍ 5 മരണം

പറ്റ്‌ന: ബിഹാറിലെ ഗോപാല്‍ ഗഞ്ചില്‍ പഞ്ചസാര മില്ലിലെ ബോയിലര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അഞ്ചു മരണം. ബോയിലറിനു സമീപം ജോലിചെയ്തിരുന്നവരാണ് മരിച്ചത്. ഉഗ്ര സ്‌ഫോടനത്തെ തുടര്‍ന്ന് ജോലിക്കാരുടെ ശരീരം ചിന്നിച്ചിതറിയതായാണ് റിപ്പോര്‍ട്ട്.
ബുധനാഴ്ച രാത്രി 11:30ഓടെയായിരുന്നു സംഭവം. സ്‌ഫോടനം നടക്കുമ്പോള്‍ ഫാക്ടറിയില്‍ നൂറോളം ജോലിക്കാരുണ്ടായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ഫാക്ടറി ഉടമയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
മരിച്ചവരില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞു. യുപിയിലെ കുചായത്ത് കോട്ട് സ്വദേശി അര്‍ജുന്‍ കുഷ്‌വഹ, ബാനു ബജുരിയിലെ കൃപ യാദവ്, പാദ്രുണയിലെ മുഹമ്മദ് ഷംസുദ്ദീന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. കെട്ടിടാവശിഷ്ടങ്ങളില്‍ പലരും കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ട്. പരിക്കേറ്റവരെ വിവിധ ആസ്പത്രികളില്‍പ്രവേശിപ്പിച്ചു.

SHARE