കൊച്ചിയില്‍ അഞ്ച് വിദേശസഞ്ചാരികള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു

കൊച്ചിയില്‍ വിനോദസഞ്ചാരത്തിനെത്തിയ ബ്രിട്ടീഷ് പൗരന്മാരുടെ സംഘത്തിലെ 5 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി മന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി കാര്യം അറിയിച്ചത്.

17 അംഗ സംഘത്തിലെ ഒരാള്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്.
രോഗം ബാധിച്ചവരെല്ലാം 60-85 വയസ്സിനിടയില്‍ പ്രായമുള്ളവരാണ്. കൂട്ടത്തില്‍ ഒരാള്‍ സ്ത്രീയാണ്. സംഘത്തിലെ ബാക്കിയുള്ള 12 പേരുടെ സാംപിള്‍ പരിശോധനഫലം നെഗറ്റീവ് ആണ്. നേരത്തെ മൂന്നാറിലെ ടീ കൗണ്ടി റിസോര്‍ട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.

SHARE