നാലാം ഘട്ടത്തിന് ഇന്ന് കൊട്ടിക്കലാശം; 71 മണ്ഡലങ്ങള്‍ തിങ്കളാഴ്ച ബൂത്തിലേക്ക്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാലാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഒമ്പത് സംസ്ഥാനങ്ങളിലെ 71 മണ്ഡലങ്ങളില്‍ തിങ്കളഴ്ചയാണ് തെരഞ്ഞെടുപ്പ്. മഹാരാഷ്ട്രയിലെ പതിനേഴും ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ 13 മണ്ഡലങ്ങളും ഇതില്‍പെടും.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ കൊട്ടിക്കലാശത്തിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ ഇവിടങ്ങളില്‍ സജീവമാണ്. ഇന്ന് വൈകീട്ട് അഞ്ച് മണി വരെയാണ് നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ലോക്‌സഭ മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണത്തിനുള്ള സമയം. പ്രചരണത്തിന്റെ ഭാഗമി റായ്ബറേലി, അമേത്തി എന്നിവടങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് പ്രചരണം നടത്തും. ഇവിടങ്ങില്‍ മൂന്ന് പൊതുയോഗങ്ങളിലാണ് രാഹുല്‍ ഗാന്ധി പ്രസംഗിക്കുക.

ബീഹാര്‍, ഒഡീഷ, മഹാരാഷ്ട്ര എന്നിവിടങ്ങളിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ കഴിഞ്ഞ ദിവസം പ്രചാരണം നടത്തിയത.്