അസമില്‍ 426 മുസ്‌ലിം കുടുംബങ്ങളുടെ വീടുകള്‍ പൊളിച്ചു നീക്കി ബി.ജെ.പി എം.എല്‍.എ

അസമില്‍ 426 കുടുംബങ്ങളെ കുടിയൊഴുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍.പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നടപടി.അസമിലെ ബിശ്വനാഥ് ജില്ലയിലെ ചോട്ടിയ മണ്ഡലത്തിലാണ് സംഭവം. അസമില്‍ വോട്ടവകാശമുള്ള ഇവര്‍ യഥാര്‍ത്ഥത്തില്‍ മറ്റൊരു മണ്ഡലത്തിലുള്ളവരാണെന്ന് പറഞ്ഞാണ് ബി.ജെ.പി എം.എല്‍.എയായ പത്മഹസാരികയുടെ നേതൃത്വത്തില്‍ കുടിയൊഴിപ്പിക്കല്‍ നടപടികള്‍.

മുസ്‌ലീം കുടുംബങ്ങളുടെ വീടുകളും വാസസ്ഥലങ്ങളും ബലപ്രയോഗത്തിലൂടെ പൊളിച്ചു നീക്കുകയായിരുന്നു.
ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന കുടുംബങ്ങളുടെ വീടുകളാണ് തകര്‍ത്തത്.പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട് രണ്ട് ക്യാംപുകളിലായി കഴിയുകയായിരുന്ന മുസ്‌ലീം കുടുംബങ്ങളുടെ മാത്രം വീടുകളാണ് ജില്ലാ ഭരണകൂടം പൊളിച്ചു കളഞ്ഞത്.

SHARE