കൊവിഡ്: 420 പേര്‍ക്ക് രോഗശമനം; സഊദിയില്‍ രോഗബാധിതരുടെ എണ്ണം 2370

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: പുതുതായി 191 പേര്‍ക്ക് കൂടി രോഗബാധ കണ്ടെത്തിയതായി സഊദി ആരോഗ്യമന്ത്രാലയം. ഇതോടെ സഊദിയില്‍ കൊറോണ രോഗബാധിതരുടെ എണ്ണം 2370 ആയി. 420 പേര്‍ അസുഖം പൂര്‍ണമായും ഭേദപ്പെട്ട് ആസ്പത്രി വിട്ടു. റിയാദില്‍ 44, ജിദ്ദയില്‍ 32, ഖതീഫില്‍ എട്ട്,അല്‍ ഖോബാറില്‍ ആറ്, ദഹ്‌റാനില്‍ അഞ്ച്, ദമ്മാമിലും താഇഫിലും നാല്, മദീനയിലും ഖമീസ് മുശൈത്തിലും മൂന്ന്, ഹൊഫൂഫില്‍ രണ്ട് എന്നിങ്ങിനെയാണ് ഇന്നലെ രാത്രി പുതുതായി സ്ഥിരീകരിച്ച കേസുകളുടെ എണ്ണം. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് ഇന്ന് രോഗനിര്‍ണ്ണയം നടത്തിയവരുടെ കണക്ക് പുറത്ത് വിട്ടത്. തലസ്ഥാന നഗരിയായ റിയാദിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട് ചെയ്തത്.

ഇതോടെ സഊദിയുടെ വിവിധ നഗരങ്ങളില്‍ റിയാദ് (710), മക്ക (465), മദീന (238),ജിദ്ദ (339), ദമ്മാം (143), ഖത്തീഫ് (136),ഹുഫൂഫ് (44), ഖോബാര്‍ (39), ദഹ്‌റാന്‍ (36), തബൂക് (32), ഖമീസ് മുശൈത്ത് (17), നജ്‌റാന്‍ (17), അബഹ (16), ബീഷ (15) ബുറൈദ (15),ഖഫ്ജി (14), അല്‍ ബഹ (14),ഖഫ്ജി (14), രാസ്തനൂറാ (05), അല്‍റാസ് (04), മഹായില്‍ അസീര്‍ (03), മബ്രസ് (02), ജുബൈല്‍ (02), അറാര്‍ (2), സൈഹാത് (02), അഹദ് റഫീദ, അല്‍ബദാ, ദാവാദ്മി, ഖുന്‍ഫുദ, മജ്മ , അല്‍ വജാഹ്, ദരയ്യ, ദുബാ,ഹഫര്‍ അല്‍ ബാത്തിന്‍,അല്‍ നാരിയ ,സാംത്ത യാമ്പു എന്നിവിടങ്ങളില്‍ ഒന്ന് വീതവുമാണ് രോഗികളുടെ മേഖല തിരിച്ചുള്ള കണക്കുകള്‍.

SHARE