സംസ്ഥാനത്ത് ആശങ്കയേറുന്നു; ഇന്ന് 41 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 41 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 13, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ 7 വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 5, എറണാകുളം ജില്ലയില്‍ 4, മലപ്പുറം ജില്ലയില്‍ 3, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഒന്ന് വീതവുമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയത് 784 പേര്‍ക്കാണ്. ഇന്ന് ഏഴ് മരണം കോവിഡ് മൂലമുണ്ടായി. സമ്പര്‍ക്കത്തിലൂടെ 956 പേര്‍ക്കാണ് രോഗബാധയുണ്ടായത്. അതില്‍ ഉറവിടം അറിയാത്തത് 114 പേര്‍. വിദേശത്തുനിന്ന് 106 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 73 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച ആരോഗ്യപ്രവര്‍ത്തകര്‍ 41 പേരാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. മലപ്പുറം 255, തിരുവനന്തപുരം 200, പാലക്കാട് 147, കാസര്‍കോട് 146, എറണാകുളം 101, കോഴിക്കോട് 66, കണ്ണൂര്‍ 63, കൊല്ലം 41, തൃശ്ശൂര്‍ 40, കോട്ടയം 40, വയനാട് 33, ആലപ്പുഴ 30, ഇടുക്കി 10, പത്തനംതിട്ട 4.

24 മണിക്കൂറിനിടെ 20583 പരിശോധനകളാണ് നടന്നതിയത്.

SHARE