മുസാഫര്‍നഗര്‍: വിവാഹ ചടങ്ങിനിടെ ഉണ്ടായ തര്‍ക്കത്തില്‍ നാല് പേര്‍ക്ക് കുത്തേറ്റു. മുസാഫര്‍ നഗറിലെ ഭൂപ്ഖേരി ഗ്രാമത്തില്‍ നടന്ന വിവാഹ ചടങ്ങിലാണ് തര്‍ക്കവും തുടര്‍ന്ന് കത്തിക്കുത്തുമുണ്ടായത്. ചടങ്ങിനെത്തിയ യുവാവ് തര്‍ക്കത്തിനിടയില്‍ നാല് പേരെ കത്തിയുപയോഗിച്ച് കുത്തി പരിക്കേല്പ്പിക്കയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രിയില്‍ വിവാഹ ചടങ്ങില്‍ അതിഥികള്‍ നൃത്തം ചെയ്യുന്നതിനിടെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ നാല് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിയെ പൊലീസ് തിരയുകയാണ്.