ഹൈദരാബാദ്: തെലുങ്കാനയില്‍ റോഡരികില്‍ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി 27 കാരിയായ മൃഗഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കത്തിച്ചുകൊന്നതെന്ന് റിപ്പോര്‍ട്ട്. ഡ്രൂട്ടി കഴിഞ്ഞ് മടങ്ങവെ സ്കൂട്ടറിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങിപ്പോയ വെറ്റിനറി ഡോക്ടര്‍ പ്രിയങ്ക റെഡ്ഡിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിതാണെന്നാണ് റിപ്പോര്‍ട്ട്. തെലുങ്കാനയില്‍ തോണുട്പള്ളി ടോള്പാസ്സക്ക് സമീപം ബുധനാഴ്ച രാത്രിയാണ് 27കാരിയായ ഡോക്ടര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചത്. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് നാലുപേരെ അറസ്റ്റ് ചെയ്തു. ലോറി െ്രെഡവര്‍, ക്ലീനര്‍ കൂടാതെ പ്രായപൂര്‍ത്തിയാവാത്ത മറ്റ് രണ്ട് പേരുമാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ബലാത്സംഗത്തിനും കൊലപ്പെടുത്തിയതിനും കേസെടുത്തതായി പൊലീസ് അറിയിച്ചു.
ബുധനാഴ്ച രാത്രിയില്‍ കാണാതായ പ്രിയങ്ക റെഡ്ഢിയെ ഇന്നലെ രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലരു ഗ്രാമത്തില്‍ വെറ്ററിനറി ഹോസ്പിറ്റലില്‍ ജോലിചെയ്തു വരികയായിരുന്ന പ്രിയങ്ക ഇരുചക്രവാഹനത്തിലാണ് പോകാറുള്ളത്. ബുധനാഴ്ച ഡ്യൂട്ടി കഴിഞ്ഞ് ക്ലിനിക്കില്‍ നിന്നും വൈകീട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഡോക്ടര്‍. സ്കൂട്ടറിന്റെ ടയര്‍ പഞ്ചറായത് ശ്രദ്ധയില്‍ പെട്ട യുവതി തന്റെ സഹോദരി ഭവ്യയുമായി സംസാരിച്ചിരുന്നു. ടോള്‍ പ്ലാസയില്‍ വാഹനം നിര്‍ത്തിയിട്ട് ഒരു ടാക്സി വിളിച്ച് വീട്ടിലേക്ക് വരാന്‍ സഹോദരി നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇതിനകം രണ്ടുപേര്‍ യുവതിയോട് വാഹനം ശരിയാക്കാന്‍ സഹായിക്കാമെന്ന് പറയുകയും സ്കൂട്ടര്‍ ശരിയാക്കാനായി കൊണ്ടുപോവുകയും ചെയ്തു.
എന്നാല്‍ ട്രക്കുകള്‍ പാര്‍ക്ക് ചെയ്യുന്ന പ്രദേശത്ത് അപരിചിതര്‍ ധാരാളമുണ്ടായിരുന്നത് പ്രിയങ്കയില്‍ ഭയമുണ്ടാക്കിയിരുന്നുവെന്ന് മനസിലാക്കിയ സഹോദരി ടയര്‍ നന്നാക്കുന്നത് വരെ അടുത്തുള്ള ടോള്‍ ഗേറ്റില്‍ പോയിരിക്കാന്‍ പറഞ്ഞിരുന്നു. എന്നാല്‍ കുറച്ചു സമയം കഴിഞ്ഞതോടെ ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ഡോക്ടറെ കാണാതാവുകയുമായിരുന്നു. പിറ്റേന്ന് സംഭവ സ്ഥലത്ത് നിന്നും 30 കിലോ മീറ്റര്‍ അകലെ ഒരു അണ്ടര്‍ പാസിന് താഴെയാണ് മൃതദേഹം കണ്ടെത്തിയത്. പൊള്ളലേറ്റ നിലയിലായതിനാല്‍ ധരിച്ചിരുന്ന ലോക്കറ്റിന്റെ സഹായത്തോടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയുടെ അടിവസ്ത്രങ്ങള്‍ സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്.
സ്കൂട്ടര്‍ കേടായ ടോള്‍ പ്ലാസ സമീപത്തെ കുറ്റിക്കാട്ടിലേക്ക് തട്ടികൊണ്ടുപൊയാണ് അക്രമണം നടത്തിയത്. സ്ഥലത്ത് ട്രക്കുകള്‍ നിരനിരയായി നിര്‍ത്തിയിട്ടിരുന്നതിനാല്‍ വഴിയിലൂടെ പോകുന്നവര്‍ക്ക് കാണാന്‍ സാധിക്കില്ല. ബലാത്സംഗത്തിന് ശേഷം പ്രതി യുവതിയെ തൊട്ടടുത്ത് പണി നടക്കുന്ന പാലത്തിനടുത്തേക്ക് കൊണ്ടു പോകുകയും അവിടെ വച്ച് തീകൊളുത്തുകയും ചെയ്തു.
യുവതിയുടെ വാഹനം നന്നാക്കാന്‍ കൊണ്ടു പോയവര്‍ തന്നെയാണോ പ്രതികള്‍ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. അക്രമികള്‍ ഒരാളാണോ ഒന്നില്‍കൂടുതല്‍ പേരുണ്ടോ എന്ന കാര്യത്തില്‍ പൊലീസിന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്ക് െ്രെഡവര്‍മാരെയും പോലീസ് തിരയുന്നുണ്ട്.