ഇറാഖില്‍ കാണാതായ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്ന് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ഇറാഖിലെ മൊസൂളില്‍ ഐ.എസ് ഭീകര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയെ അറിയിച്ചു. കൂട്ടശവക്കുഴികളില്‍ നിന്നാണ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാണാതായവരുടെ ബന്ധുക്കളില്‍ നിന്ന് ഡി.എന്‍.എ പരിശോധനകള്‍ക്കായി സാംപിളുകള്‍ ശേഖരിച്ചിരുന്നു. പഞ്ചാബ് സ്വദേശികളാണ് മരിച്ചവരിലേറെയും.

കാണാതായവര്‍ സുരക്ഷിതരാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പറഞ്ഞിരുന്നത്. കാണാതായവരുടെ കുടുംബവുമായി സുഷമ നിരന്തരമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. 2014 ജൂണിലാണ് മൊസൂളില്‍ നിന്ന് ഇന്ത്യക്കാരെ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.

SHARE