കനത്ത മഴ മഞ്ഞിടിച്ചില്‍; ഹിമാചലില്‍ ട്രക്കിങിന് പോയ 45 ഐ.ഐ.ടി വിദ്യാര്‍ഥികളെ കാണാതായി

ഷിംല: കനത്ത മഴയും മഞ്ഞിടിച്ചിലിനേയും തുടര്‍ന്ന് ഹിമാചല്‍പ്രദേശിലെ ലാഹൗള്‍-സ്പിതി മേഖലയില്‍ ട്രക്കിങിനു പോയ 45 പേരെ കാണാതായി. ഇവരില്‍ 35 പേര്‍ റൂര്‍ക്കി ഐ.ഐ.ടി വിദ്യാര്‍ഥികളാണെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. കുളുവിലെ ഹമാത്ത ട്രക്കിങ് മേഖലയില്‍നിന്നും മണാലിയിലേക്ക് തിരിക്കുന്നതിനിടെയാണ് ഇവരെ കാണാതായത്. തിരിക്കുന്ന വിവരം് സംഘം അറിയിച്ചതിനു ശേഷമാണ് ഇവരുമായുള്ള ബന്ധം നഷ്ടപ്പെട്ടത്.

SHARE