നെഞ്ചില്‍ കത്തിയുമായി യുവതി നിന്നത് മുപ്പത് മണിക്കൂര്‍; ശ്വാസകോശം തുളച്ച കത്തി ഒടുക്കം പുറത്തെടുത്തു

കത്തി കുത്തേറ്റ 40 കാരിയുടെ നെഞ്ചില്‍ നിന്നും ആയുധം പുറത്തെടുത്ത് മുപ്പത് കഴിഞ്ഞ്. മെയ് 25 നാണ് തമിഴ്‌നാടിലെ കൃഷ്ണഗിരിയിലെ ഹൊസൂരില്‍ 40 കാരിയായ മല്ലികക്ക് കുത്തേറ്റത്. തുടര്‍ന്ന് നെഞ്ചില്‍ തറച്ച കത്തിയുമായി അടുത്ത 24 മണിക്കൂര്‍ യുവതി പ്രാണവേദയില്‍ ചെലവഴിക്കുകയായിരുന്നു. സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞാണ് യുവതി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശാസ്ത്രക്രിയ്ക്ക് വിധേയയായത്. ആറ് ഇഞ്ച് താഴ്ച്ചയില്‍ യുവതിയുടെ ശ്വാസകോശവും തുളച്ചുകയറിയ കത്തി ഡോക്ടര്‍മാര്‍ പുറത്തെടുക്കുകയായിരുന്നു. മല്ലികയെ ആദ്യം സേലത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് കോയമ്പത്തൂര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കാര്‍ഡിയോത്തോറാസിക് സര്‍ജറി മേധാവി ഡോ. ഇ. ശ്രീനിവാസന്‍, അനസ്തേഷ്യോളജി വിഭാഗം വിഭാഗം മേധാവി ഡോ. ജയ്ശങ്കര്‍ നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് നെഞ്ചില്‍ നിന്നും കത്തി നീക്കം ചെയ്തത്. ശ്വാസകോശത്തിന് മുറിവേറ്റിരുന്നെങ്കിലും ഹൃദയത്തിന് പരിക്കേല്‍ക്കാഞ്ഞതിലാണ്‌ യുവതിയെ രക്ഷപ്പെടത്. മെയ് 25 ന് ഹൊസൂരില്‍ വച്ച് പരിചയക്കാരനായ ഒരാളാണ് യുവതിയെ കുത്തിയത്. യുവതിയെ മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്തു.