ഓസ്‌ട്രേലിയയില്‍ മത്തങ്ങ കഴിച്ച് മൂന്ന് മരണം : 13 പേര്‍ ആശുപത്രിയില്‍

 

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ബാക്ടീരിയ ബാധിത മത്തങ്ങ കഴിച്ച് മൂന്നുപേര്‍ മരിച്ചു. ന്യൂ സൈത്ത് വേല്‍സിലെ ഒരു കൃഷിയിടത്തില്‍നിന്നുള്ള മത്തങ്ങയാണ് ഭക്ഷ്യവിഷബാധക്ക് കാരണമായത്.

വൃദ്ധരായ 13 പേര്‍ ചികിത്സയിലാണ്. പ്രായമുള്ളവരും കുട്ടികളും ഗര്‍ഭിണികളും മത്തങ്ങ കഴിക്കരുതെന്ന് അധികൃതര്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലിസ്റ്റീരിയ എന്ന വിഭാഗത്തില്‍ പെടുന്ന ബാക്ടീരിയയാണ് അണുബാധക്ക് കാരണമായത്.

വിഷബാധക്ക് കാരണമായ ഇനത്തില്‍പെട്ട മത്തങ്ങ പൂര്‍ണമായും വിപണിയില്‍നിന്ന് പിന്‍വലിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

SHARE