മൂന്ന് മുസ്ലിം പണ്ഡിത്മാര്‍ക്ക് ട്രെയിനില്‍ ക്രൂര മര്‍ദ്ദനം

 

ഡല്‍ഹിയില്‍ നിന്നും ഉത്തര്‍പ്രദേശിലെ ബഗ്ഭത് ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്ന മുന്ന് മുസ്ലിം പണ്ഡിതന്മാര്‍ക്ക് ട്രെയിനില്‍ ക്രൂര മര്‍ദ്ദനം. എന്തിനാണ് സല്‍വ ധരിച്ചിരിക്കുന്നതെന്നും ചോദിച്ചു കൊണ്ടായിരുന്നു ആക്രമം.

രാത്രി പതിനൊന്നിനടുത്തായിരുന്നു സംഭവം. മദ്രസ്സാ അദ്ധ്യാപകരായ മൂന്നു പണ്ഡിതന്മാരും അടുത്ത സ്റ്റേഷനില്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആ സമയത്തായിരുന്നു ആരുപോരടങ്ങുന്ന സംഘം വന്ന് പുറത്തേക്കുള്ള വാതില്‍ കുറ്റിയിട്ട് മര്‍ദ്ദിക്കാന്‍ തുടങ്ങുന്നത്. ഐസ് പൊട്ടിക്കുന്ന ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം.

ആഴത്തിലുള്ള മുറിവേറ്റ മൂന്നു പേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ട്രെയിനിനു പുറത്തേക്കെറിഞ്ഞോ എന്ന കാര്യത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നും സ്ഥിരീകരണം വന്നിട്ടില്ല. അക്രമത്തിന് പിന്നില്‍ എന്തെങ്കിലും സാമുദായിക താല്‍പര്യങ്ങള്‍ ഉണ്ടോ എന്ന കാര്യവും വ്യക്തമല്ല. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഇസ്‌റാര്‍ അക്രമികളോട് ചോദിച്ചെങ്കിലും അവര്‍ അക്രമം തുടര്‍ന്നു കൊണ്ടേയിരിക്കുകയായിരുന്നു. അതിനിടയിലാണ് ഒരു അക്രമി എന്തിനാണ് റുമ്മാല്‍ ധരിച്ചിരിക്കുന്നതെന്ന് ചോദിച്ചത്. കഫിയ്യയും റുമ്മാലും മുസ്ലിം പണ്ഡിതന്മാരുപോയിഗിക്കുന്ന ഒരു തരം തുണിയാണ്. ഇതുപോലെ മുമ്പൊരിക്കലും അനുഭവമുണ്ടായിട്ടില്ലെന്നു ഇസ്‌റാര്‍ സാക്ഷ്യപ്പെടുത്തുന്നു.
അക്രമകാരികളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ പ്രകാശ് വ്യക്തമാക്കി.