പാലക്കാട് മാവോയിസ്റ്റുകളെന്ന് ആരോപിച്ച് മൂന്നുപേരെ പൊലീസ് വെടിവെച്ചു കൊന്നു

പാലക്കാട്: പാലക്കാട് ഉള്‍വനത്തില്‍ മാവോയിസ്റ്റുകളെന്ന് ആരോപിച്ച് മൂന്നുപേരെ തണ്ടര്‍ബോള്‍ട്ട് വെടിവെച്ചു കൊന്നതായി റിപ്പോര്‍ട്ട്. പാലക്കാട് മഞ്ചക്കട്ടി ഊരിലാണ് വെടിവെപ്പുണ്ടായത്. മാവോയിസ്റ്റുകള്‍ ക്യാമ്പ് നടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തണ്ടബോള്‍ട്ട് നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്.

മരിച്ചവരെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. ഇവരുടെ പക്കല്‍ ആയുധങ്ങളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവര്‍ നേരത്തെ പൊലീസിന്റെ ലിസ്റ്റിലുണ്ടായിരുന്നവരാണെന്നാണ് വിവരം.

SHARE